നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ?

Ans : ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system)


IRNSS ലെ ഉപഗ്രഹങ്ങളുടെ എണ്ണം ?

Ans : 7


ഇന്ത്യയുടെ ഗതി നിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത് ?

Ans : നാവിക് (Navigation with Indian Constellation)


അമേരിക്കയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : ( GPS – Global Positioning System);


റഷ്യയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : GLONASS


ചൈനയുടെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : Bei Dou


യൂറോപ്യൻ യൂണിയന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : ഗലീലിയോ


ഫ്രാൻസിന്റെ ഗതി നിർണ്ണയ ഉപഗ്രഹം?

Ans : DORIS


ISRO നാഗിഗേഷൻ സെന്ററിന്റെ ആസ്ഥാനം?

Ans : ബെംഗലരു


IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം ?

Ans : സതീഷ് ധവാൻ സ്പേസ് സെന്റർ; ശ്രീഹരിക്കോട്ട


ഇന്ത്യയുടെ ആദ്യ ഗതിനിർണ്ണയ ഉപഗ്രഹമായ IRNSS IA യുടെ വിക്ഷേപണ വാഹനം?

Ans : PSLV C 22


ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?

Ans : വടക്ക്


ഭൂമി ഉരുണ്ടതാണെന്നും ചലനാത്മകമാണെന്നും ആദ്യമായി അഭിപ്രായപ്പെട്ടത്?

Ans : പൈതഗോറസ് (ബി.സി.6 th നൂറ്റാണ്ട് ; ഗ്രീസ്)


ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും സ്വയം ഭ്രമണം ചെയ്യുന്നുവെന്നും ആദ്യമായി സമർത്ഥിച്ചത്?

Ans : അരിസ്റ്റാർക്കസ് (320-250 ബിസി )


സൂര്യരശ്മിയുടെ പതനകോണിനെ ആസ്പദമാക്കി ഭൂമിയുടെ ചുറ്റളവ് നിർണ്ണയിച്ച പ്രതിഭാശാലി ?

Ans : ഇറാത്തോസ്തനീസ്


സൗരയൂഥം കണ്ടെത്തിയത് ?

Ans : കോപ്പർനിക്കസ്


പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

Ans : ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)


ജിയോ ഡെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

Ans : ടോളമി (എ.ഡി. 90-168)


പ്രപഞ്ച കേന്ദ്രം സൂര്യനാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

Ans : ഹീലിയോ സെൻട്രിക് സിദ്ധാന്തം (സൗര കേന്ദ്ര വാദം)


ഹീലിയോ സെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?

Ans : നിക്കോളസ് കോപ്പർനിക്കസ് (എ.ഡി. | 1473-1543)


നക്ഷത്രങ്ങളെക്കുറിച്ച് വിപുലമായ പഠനം നടത്തുകയും ആദ്യമായി നക്ഷത്ര കാറ്റലോഗ് തയ്യാറാക്കുകയും ചെയ്ത മഹാൻ?

Ans : ടൈക്കോ ബ്രാഹെ


ടെലിസ്കോപ്പ് ഉപയോഗിച്ച് ആദ്യമായി പ്രപഞ്ച നിരീക്ഷണം നടത്തിയത്?

Ans : ഗലീലിയോ ഗലീലി (1564- 1642) ഇറ്റലി


നക്ഷത്രം രൂപമെടുക്കുന്നതിനെക്കുറിച്ചു പഠിക്കുന്നതിന് നാസയുടെ പുതിയ വിമാന ടെലിസ്കോപ്പ് സംവിധാനം ?

Ans : സോഫിയ


അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?

Ans : 2009


ടൈക്കോബ്രാഹെയുടെ പ്രശസ്ത ശിഷ്യൻ?

Ans : ജോഹന്നാസ് കെപ്ലർ


 കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

Ans : ജോഹന്നാസ് കെപ്ലർ


കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

Ans : ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)


ആകാശത്തിലെ നിയ'മജ്ഞൻ.: എന്നറിയപ്പെടുന്നത് ?

Ans : ജോഹന്നാസ് കെപ്ലർ


ഗലീലിയോയുടെ പ്രധാനപ്പെട്ട കണ്ടു പിടിത്തങ്ങൾ?

Ans : സൂര്യനിലെ സൺ പോട്സ് (സൗരകളങ്കങ്ങൾ); വ്യാഴഗ്രഹത്തിന്റെ 4 ഉപഗ്രഹങ്ങൾ; ശനിയുടെ വലയം; ചന്ദ്രന്റെ ഉപരിതല ഗർത്തങ്ങൾ)


ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?

Ans : 8 മടങ്ങ്