1.പസഫിക് സമുദ്രത്തിനു ആ പേരുനൽകിയത് ആരായിരുന്നു

മഗല്ലൻ


2.ബർമുഡ ട്രയാങ്കിൾ സ്ഥിതി ചെയ്യുന്നത് ഏത് സമുദ്രത്തിലാണ്

അറ്റ്ലാന്റിക് സമുദ്രം


3.സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലവണം ഏതാണ്

സോഡിയം ക്ളോറൈഡ്


4.അന്താരാഷ്ട്രദിനാങ്ക രേഖയുടെ ഇരു വശങ്ങളും തമ്മിൽ എത്ര ദിവസത്തെ വ്യത്യാസം ഉണ്ട്

1 ദിവസം


5.ഏറ്റവും കൂടുതൽ സമയമേഖലകളുള്ള രാജ്യം ഏതാണ്

റഷ്യ


6.ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏതാണ്

ജിം കോർബറ്റ് നാഷണൽ പാർക്ക്


7.ഭൂമിയിലേത് പോലെ ഋതുക്കൾ ഉള്ള ഗ്രഹം ഏതാണ്

ചൊവ്വ


8.ജൈവമരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏതാണ്

സർഗാസോ കടൽ


9.നെഗാവ് മരുഭൂമി സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്

ഇസ്രായേൽ


10.ശബരിഗിരി പദ്ധതി സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

പമ്പ നദി


11.ഭൂമി എത്ര ഡിഗ്രി തിരിയുമ്പോളാണ് ഒരു മണിക്കൂർ ആവുന്നത്

15 ഡിഗ്രി


12.ഇന്ത്യയിലെ ആദ്യ വിവിധോദ്ദേശ്യ നദിതട പദ്ധതി ഏതാണ്

ദാമോദർ വാലി പദ്ധതി


13.പസഫിക് സുനാമി വാണിങ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെയാണ്

ഹവായ്


14.കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക് ഏത്

ചേർത്തല


15.ഉത്തരധ്രുവം കീഴടക്കിയ ആദ്യ വ്യക്തി ആര്

റോബർട്ട് പിയറി


16.ഏറ്റവും കൂടുതൽ വനങ്ങൾ കാണപ്പെടുന്ന രാജ്യം ഏതാണ്

റഷ്യ


17.ഇന്ത്യൻ വൈൽഡ് ലൈഫ് ബോർഡ് സ്ഥാപിതമായത് ഏത് വർഷം

1952


18.സാൻഡ്വിച് ദ്വീപുകൾ ഇന്ന് ഏത് പേരിലറിയപ്പെടുന്നു

ഹവായ്


19.തുല്യമർദ്ദം ഉള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് വരക്കുന്ന സാങ്കൽപ്പിക രേഖയുടെ പേരെന്ത്

ഐസൊബാർ


20.രണ്ടു വേലിയേറ്റങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം എത്ര

12 മണിക്കൂർ 25 മിനുട്ട്


21.കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന കടൽ ഏത്

സർഗാസൊ കടൽ


22.ഭൗമ ഉപരിതലത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ ദിശാവ്യതിയാനത്തിനു കാരണമാവുന്ന ബലത്തിന്റെ പേരെന്ത്

കൊറിയോലിസ് ബലം


23.ഏറ്റവും വലിയ ഉപദ്വിപീയ നദി ഏതാണ്

ഗോദാവരി


24.പൂർവ്വഘട്ടവും പശ്ചിമഘട്ടവും യോജിക്കുന്നത് എവിടെ വെച്ചാണ്

നീലഗിരി


25.ഇന്ത്യയിൽ ഭൂപടനിർമാണം ഔദ്യോഗികമായി നടത്തുന്ന സ്ഥാപനം ഏതാണ്

സർവേ ഓഫ് ഇന്ത്യ


26.ഭൂകമ്പത്തെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

സീസ്മോളജി


27.മേട്ടൂർ ഡാം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്

കാവേരി നദി


28.നൽസരോവർ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്

ഗുജറാത്ത്


29.കാറ്റുകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു

അനിമോളജി


30.മഗല്ലൻ ലോകം ചുറ്റി സഞ്ചരിക്കാൻ ഉപയോഗിച്ച കപ്പലിന്റെ പേരെന്തായിരുന്നു

വിക്റ്റോറിയ