1.വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്ന രാസപദാർത്ഥം ഏതാണ്

അയൺപൈറിറ്റിസ്


2.പോസിട്രോൺ കണം കണ്ടുപിടിച്ചത് ആരായിരുന്നു

കാൾ ആൻഡേഴ്‌സൺ


3.കോസ്മിക് കിരണങ്ങൾ കണ്ടുപിടിച്ചത് ആരായിരുന്നു

വിക്ടർ ഹെസ്


4.പരീക്ഷണശാലയിൽ ആദ്യമായി അമിനോആസിഡ് നിർമിച്ചത് ആരായിരുന്നു

സ്റ്റാൻലിമില്ലർ


5.മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്

ഹൈഡ്രോസയാനിക്ആസിഡ്


6.ഹൃദയത്തിനു 4 അറകൾ ഉള്ള ഒരേയൊരു ഉരഗം ഏതാണ്

മുതല


7.ന്യൂക്ലിയർ റിയാക്ടറുകളിൽ നിയന്ത്രണദണ്ഡായി ഉപയോഗിക്കുന്ന ലോഹം ഏതാണ്

കാഡ്മിയം


8.ഏതൊക്കെ ലോഹങ്ങൾ ചേർന്നതതാണ് സോൾഡർ എന്ന ലോഹസങ്കരം

ടിൻ ,ലെഡ്


9.” ബംഗാൾ സാൾട്ട്പീറ്റർ ” ഏത് ലോഹത്തിന്റെ അയിരാണ് =

പൊട്ടാസിയം


10.ഇഷിഹാര ടെസ്റ്റ് ഏത് രോഗം നിർണയിക്കാനുള്ളതാണ്

വർണാന്ധത


11.പഴങ്ങൾ വേഗത്തിൽ പഴുക്കുന്നതിനു സഹായിക്കുന്ന വാതകം ഏത്

എഥിലീൻ


12.ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പിന്റെ മേൽ പൂശുന്ന ലോഹം ഏത്

സിങ്ക്


13.മദ്യം മനുഷ്യന്റെ തലച്ചോറിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്

സെറിബെല്ലം


14.ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധമുള്ള വാതകം ഏതാണ്

ഫോസ്ഫീൻ


15.റേഡിയോ ആക്ടീവ് സ്വഭാവമുള്ള വാതകം ഏതാണ്

റാഡോൺ


16.സിഗരറ്റ് ലൈറ്ററുകളിൽ ഉപയോഗിക്കുന്ന വാതകം ഏതാണ്

ബുട്ടെയിൻ


17.യുദ്ധവിമാനങ്ങളുടെ ടയറുകളിൽനിറക്കുവാൻ ഉപയോഗിക്കുന്ന വാതകം ഏതാണ്

ഹീലിയം


18.ഇൽമനൈറ്റ് ഏത് ലോഹത്തിന്റെ ധാതുവാണ്

ടൈറ്റാനിയം


19.ലോക “പൈ “ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്

മാർച്ച് 14


20.ഏറ്റവും ഭാരം കുറഞ്ഞ ലോഹം ഏതാണ്

ലിഥിയം